---
title: "വിദ്യാർത്ഥികളെ വെള്ളക്കെട്ടുള്ള റോഡിൽ ഇറക്കിവിട്ട ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂൾ ബസ് ഡ്രൈവറെ സസ്പെൻ്റു ചെയ്തു."
english_title: "Champat Chotavoor Higher Secondary School bus driver suspended for dropping students on waterlogged road."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/220971/Champat Chotavoor Higher Secondary School bus driver suspended for dropping students on waterlogged road."
published_at: "2024-07-18T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6698f1af319f0_6698e4a282709_Untitled-1_copy.jpg"
keywords: []
---

# വിദ്യാർത്ഥികളെ വെള്ളക്കെട്ടുള്ള റോഡിൽ ഇറക്കിവിട്ട ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂൾ ബസ് ഡ്രൈവറെ സസ്പെൻ്റു ചെയ്തു.

> **Lead Summary:** ചമ്പാട് : ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിലെ 19 ഓളം കുട്ടികളെ പാതിവഴിയിൽ വെള്ളക്കെട്ടിന് സമീപം ഇറക്കിവിട്ട സ്കൂൾ ബസ് ഡ്രൈവർ ഉണ്ണി എന്ന രാജേഷിനെയാണ് സസ്പെൻറ് ചെയ്തത്.

## Article Content

ചമ്പാട് : ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിലെ 19 ഓളം കുട്ടികളെ പാതിവഴിയിൽ വെള്ളക്കെട്ടിന് സമീപം ഇറക്കിവിട്ട സ്കൂൾ ബസ് ഡ്രൈവർ ഉണ്ണി എന്ന രാജേഷിനെയാണ് സസ്പെൻറ് ചെയ്തത്.

വ്യാഴാഴ്ച രാവിലെ പോലും കൃത്യമായ മാർഗനിർദ്ദേശങ്ങൾ ഡ്രൈവർമാർക്ക് നൽകിയിരുന്നതായി പി.ടി.എ പ്രസിഡൻ്റ് നസീർ ഇടവലത്ത് പറഞ്ഞു.

അക്ഷന്തവ്യമായ തെറ്റാണ് ഡ്രൈവർ ചെയ്തതെന്നും അതുകൊണ്ട് കർശന നടപടി സ്വീകരിക്കുമെന്നും പി ടി എ പ്രസിഡണ്ട് പറഞ്ഞു.

ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിലെ 20 ഓളം വിദ്യാർത്ഥികളെയാണ് കൂരാറ ഉണ്ടമുക്കിൽ സ്കൂൾ ബസ് ഡ്രൈവർ ഇറക്കിവിട്ടത്.

തുടർന്ന് ഡ്രൈവർ ബസുമായി പോകുകയും ചെയ്തു. റോഡിലെ വെള്ളക്കെട്ടിൽ ഇറങ്ങാൻ പോയ വിദ്യാർത്ഥികളെ നാട്ടുകാർ തടയുകയായിരുന്നു.

കുട്ടികളിൽ നിന്നും വിവരമറിഞ്ഞ നാട്ടുകാർ സ്കൂൾ അധികൃതർക്ക് എതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്നാണ് പിടിഎ അടിയന്തിര എക്സിക്യുട്ടീവ് യോഗം ചേർന്ന് നടപടിയെടുത്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/220971/Champat Chotavoor Higher Secondary School bus driver suspended for dropping students on waterlogged road.)